ലിവര്‍ കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് അവഗണിച്ചാല്‍ അപകടം
അമിതക്ഷീണം, കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, വയറുവേദന, തൂക്കം കുറയുക, ഛര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചല്‍, വയറില്‍ വെള്ളം കെട്ടിക്കിടക്കുക, കാലുകളിലും ശരീരമാസകലവുമുള്ള നീര്, തലകറക്കം, ത്വക്കില്‍ രക്തക്കലകള്‍ പ്രത്യക്ഷപ്പെടുക, രക്തസ്രാവം, പനി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അമിതമദ്യപാനം നിര്‍ത്തലാണ് ലിവര്‍ സിറോസിസ് ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രക്തത്തിലേക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിലൂടെ ഹെപ്പറ്റൈറ്റിസ് ബി,സി മുതലായ വരുന്നത് തടയുന്നു. കരള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവരില്‍ ബാക്ടീരിയയും വൈറസും പെട്ടെന്ന് ബാധിക്കും. കരളിന്റെ പ്രവര്‍ത്തനം പതുക്കെയാകുമ്പോള്‍ രക്തശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുകയും ഇതെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. സിറോസിസ് ബാധിച്ചവരില്‍ ലിവര്‍ കാന്‍സര്‍ വരാനുള്ള സാധ്യത 70 ശതമാനമാണെന്നും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.